തത്തമംഗലം സെന്റ് മേരീസ് ദേവാലയ വെഞ്ചരിപ്പ് കർമം നിർവഹിച്ചു
1338840
Thursday, September 28, 2023 12:06 AM IST
തത്തമംഗലം: പുതുതായി നിർമിച്ച തത്തമംഗലം സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ വെഞ്ചരിപ്പ് കർമവും കൽക്കുരിശ്, കൊടിമരം എന്നിവയുടെ വെഞ്ചരിപ്പും രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയിൽ ഫാ. മാർട്ടിൻ കളമ്പാടൻ, ഫാ. ജോൺസൺ വലിയപാടത്ത് എന്നിവർ സഹകാർമികരായി.
തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. ആഘോഷ പരിപാടികൾക്ക് ഇടവക വികാരി ഫാ. ബെറ്റ്സൺ തൂക്കുപറമ്പിൽ, കൈക്കാരൻമാരായ ജിമ്മി ജോർജ് മുന്തിരിക്കാട്ടിൽ, ബിജു ജേക്കബ് കാര്യാട്ട് എന്നിവരും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.