അ​നി​ശ്ചി​ത​കാ​ല സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Wednesday, September 27, 2023 1:33 AM IST
പാ​ല​ക്കാ​ട്:​ നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആർജെഡി 97 ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന അ​നി​ശ്ചി​ത കാ​ല സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. സം​ഭ​ര​ണ​വി​ല ബാ​ങ്കി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന് ആർജെഡി ജി​ല്ലാ പ്ര​സി​ഡ​ണ്ട് സു​ഗ​ത​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൻ​സെന്‍റ് എ​ന്നി​വ​ർ പത്രസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക​ർ​ഷ​ക​ദ്രോ​ഹ ന​യ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ​ത്. സം​ഭ​ര​ണ​വി​ല യ​ഥാ​സ​മ​യം ന​ൽ​കാ​തി​രു​ന്ന ഇ​ട​തുസ​ർ​ക്കാ​ർ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നും ഒ​ളി​ച്ചോ​ടാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രിന്മേ​ൽ പ​ഴി​ചാ​രു​ക​യാ​യി​രു​ന്നു.

യ​ഥാ​സ​മ​യം ക​ണ​ക്ക് ന​ൽ​കാ​ത്ത​താ​ണ് വി​ഹി​തം അ​നു​വ​ദി​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ​ഞ്ഞ​ത്. സം​സ്ഥാ​ന വി​ഹി​തം ബാ​ങ്കി​ലെ​ത്തു​ക​യും കേ​ന്ദ്ര വി​ഹി​തം വാ​യ്പ​യാ​യി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചതു​മാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

മ​ഹി​ള ജ​ന​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫി​യ ന​സീ​ർ, സെ​ക്ര​ട്ട​റി എം. ​വ​ർ​ഗീസ് എ​ന്നിവ​രും പത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു