മീങ്കര ഡാം പരിസരത്തെ മാലിന്യംതള്ളൽ പിടികൂടി പിഴയടപ്പിച്ചു
1337384
Friday, September 22, 2023 1:40 AM IST
മുതലമട: മീങ്കര ഡാം പരിസര ത്ത് ടെമ്പോയിൽ മാലിന്യം തള്ളുന്നത് പഞ്ചായത്ത് അധികൃതർ പിടികൂടി പിഴയടപ്പിച്ചു.
പത്തോളം ചാക്കുകളിൽ വാഹനത്തിൽ നിന്നും മാലിന്യം തള്ളുന്നതുകണ്ട നാട്ടുകാർ മുതലമട ഗ്രാമ പഞ്ചായത്തിൽ വിവരം അറിയിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പനാദേവി, ഹെൽത്ത് ഇൻസ്പെക്ടർ ടിനിൽ, അസിസ്റ്റന്റ് സെക്രട്ടറി മായ, എഫ്ടിഎസ് പ്രബീഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി വാഹന ഉടമയെ പിടികൂടി പിഴ അടപ്പിച്ചു.
അതേ വാഹനത്തിൽ മാലിന്യം കയറ്റി തിരിച്ചുവിടുകയും ചെയ്തു. പാലക്കാട്ടുനിന്നും വരികയായിരുന്ന വാഹനത്തിൽ ആസ്ബസ്റ്റോസ് മാലിന്യം കയറ്റി വഴിയിൽ തള്ളാൻ 500 രൂപ പ്രതിഫലം തന്നുവെന്നാണ് വാഹന ഉടമയുടെ മൊഴി.