അറിവുകൾ പകർന്ന് പൈതൃകം-2023 കാര്‍ഷികമേള
1336826
Wednesday, September 20, 2023 12:55 AM IST
മലന്പുഴ: ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പൈതൃകം- 2023 കാര്‍ഷികമേള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക രംഗത്തെ പഴയതും പുതിയതുമായ കാര്‍ഷിക യന്ത്രങ്ങള്‍, പരമ്പരാഗതവും നൂതനവുമായ വിത്തിനങ്ങള്‍, വിവിധ ജീവാണു വളങ്ങള്‍, ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍ തുടങ്ങി കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ ജൈവ ഉത്പാദനോപാധികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.
കൃഷിയിടത്തില്‍ നെല്‍കൃഷി ഡ്രോണിന്റെ പ്രദര്‍ശനവും നൂതന സാങ്കേതികവിദ്യ പ്രവര്‍ത്തനം പരിചയപ്പെടുത്തലും നടന്നു.
കാര്‍ഷിക അറിവുകള്‍ മെച്ചപ്പെടുത്തുന്നതിനും കാലികമാക്കുന്നതിനും ഉതകുന്ന രീതിയിലാണ് മേള സംഘടിപ്പിച്ചത്.