പാതയോരത്തെ അനധികൃത നിർമാണം നിയന്ത്രിക്കാതെ നെന്മാറ പഞ്ചായത്ത്
1336823
Wednesday, September 20, 2023 12:55 AM IST
നെന്മാറ: മംഗലം - ഗോവിന്ദാപുരം റോഡിന്റെ അയിനംപാടം ഡിഎഫ്ഒ ഓഫീസ് കവലയ്ക്കു സമീപം റോഡിന് വശങ്ങളിലായുള്ള അനധികൃത നിർമാണങ്ങൾ നിയന്ത്രിക്കാൻ പഞ്ചായത്ത് തയാറാകുന്നില്ലെന്നാണ് പരാതി.
ഇത്തരം അനധികൃതനിർമാണം മൂലം വാഹന ഗതാഗതത്തിനു തടസവും അപകട സാധ്യതയും കൂടുന്നുണ്ട്.
അനധികൃതമായി നിർമിച്ച വഴിയോര കച്ചവടങ്ങൾ പൊളിച്ചു മാറ്റണമെന്ന് പഞ്ചായത്ത് നിർദേശം നൽകിയിരുന്നെങ്കിലും നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് വീണ്ടും കച്ചവട സ്ഥാപനങ്ങൾ നിർമിച്ചിരിക്കുന്നത്.
തിരക്കുള്ള പാതയിൽ വഴിയോര കച്ചവട ഷെഡുകൾ പൊളിച്ചു മാറ്റണമെന്ന് നാട്ടുകാർ അധികാരികളോടു ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.