വില്ലേജ് അസിസ്റ്റന്റിനെ സസ്പെൻഡ് ചെയ്തു
1300500
Tuesday, June 6, 2023 12:36 AM IST
അഗളി : വില്ലേജ് ഓഫീസിൽ അച്ചടക്ക ലംഘനം നടത്തിയ വില്ലേജ് അസിസ്റ്റന്റിനെ ജില്ലാ കളക്ടർ എസ്.ചിത്ര സസ്പെൻഡ് ചെയ്തു. അട്ടപ്പാടി ട്രൈബൽ താലൂക്ക് പുതൂർ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് വി.ആർ. രഞ്ജിത്തിനെയാണ് സസ്പെൻന്റ് ചെയ്തത്. ജൂണ് രണ്ടിന് ഉച്ചയ്ക്ക് ശേഷം മിന്നൽ പരിശോധനക്കെത്തിയ സബ് കളക്ടർ ആണ് അച്ചടക്ക ലംഘനം കണ്ടെത്തിയത്.
മദ്യപിച്ചും പുകവലിച്ചും ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇയാളെ തഹസീൽദാരുടെ സാന്നിധ്യത്തിൽ സർക്കാർ ആശുപത്രിയിലെത്തിച്ചു പോലീസ് മെഡിക്കൽ പരിശോധനകൾ നടത്തി. ഇത് സംബന്ധിച്ച് സബ് കളക്ടർ നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് സസ്പെൻഷൻ നടപടി. ഇയാൾക്കെതിരെ ഇതിന് മുൻപും പരാതിയുയർന്നതായി നാട്ടുകാർ ആരോപിച്ചു.
പഠനോപകരണങ്ങൾ വിതരണംചെയ്തു
ചിറ്റൂർ : പ്രോഗ്രസീവ് യൂത്ത് സെന്ററിന്റെ നേതൃത്വത്തിൽ വിളയോടി പാറക്കളത്ത് വിദ്യർഥികൾക്കുള്ള പഠനോപകരണ വിതരണം ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത് ഉദ്ഘാടനം നിർവഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. പ്രോഗ്രസീവ് യൂത്ത് സെന്റർ പെരുമാട്ടി പഞ്ചായത്ത് രക്ഷാധികാരി വി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
പ്രോഗ്രസീവ് യൂത്ത് സെന്റർ പ്രസിഡന്റ് എസ്.വിവേക് കുമാർ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് മെന്പർ എസ്.പ്രിയ, പ്രോഗ്രസീവ് യൂത്ത് സെന്റർ വൈസ് പ്രസിഡന്റ് എ.ആഷിഫ്, ജനറൽ സെക്രട്ടറി എസ്.സജു, പെരുമാട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.നിധീഷ്, വൈസ് പ്രസിഡന്റ് അശ്വിനി, ജനറൽ സെക്രട്ടറി ആർ.അശ്വിൻ, സി.മുരുകൻ, ചെന്താമരക്ഷൻ, സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
രക്തസാക്ഷിത്വ ദിനം
നെന്മാറ : കോണ്ഗ്രസ് നേതാക്കളായ തടിക്കുളങ്ങര ജോർജ് ജേക്കബ് സഹോദരങ്ങളുടെ 30-ാം രക്തസാക്ഷിത്വ ദിനം ഇന്ന് രാവിലെ 8ന് അയിലൂർ പയ്യാംകോട് ചീനി മൊക്കിൽ ആചരിക്കും. കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും.