അരങ്ങുണർത്തി കുടുംബശ്രീ ജില്ലാകലോത്സവം
1297395
Friday, May 26, 2023 12:37 AM IST
പാലക്കാട്: അരങ്ങുണർത്തി കുടുംബശ്രീയുടെ ജില്ലാതല കലോത്സവം മേഴ്സി കോളജിൽ നടന്നു. ആറ് വേദികളിലായി ജൂണിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
കുടുംബശ്രീ സിഡിഎസ് തലം മത്സരത്തിനും അയൽകൂട്ടതലം മത്സരത്തിനും ശേഷമാണ് ജില്ലാതലം മത്സരം നടന്നത്. മേഴ്സി കോളജിൽ നടന്ന കലോത്സവം അഡ്വ. കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, പാലക്കാട് നഗരസഭ കൗണ്‍സിലർ മിനി ബാബു, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.കെ. ചന്ദ്രദാസ്, ജില്ലാ മിഷൻ ഉദ്യോഗസ്ഥരായ സബിത, ജിജിൻ, നൗഷാദ്, ഡാൻ വട്ടൊളി, ചിന്ദു മാനസ്, ലക്ഷ്മി, പ്രിയങ്ക, ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.