പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും
1282776
Friday, March 31, 2023 12:26 AM IST
ഒറ്റപ്പാലം: ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരുന്നത്.
അഞ്ചുവർഷം തടവും അരലക്ഷം രൂപയുമാണ് ശിക്ഷ. പിഴ അടക്കാത്ത പക്ഷം ഒരുമാസം കൂടി തടവ് അനുഭവിക്കണം. 2020 ജനുവരി 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോട്ടൂർ മോഡൽ സ്കൂൾ അധ്യാപിക രേഷ്മ സ്കൂട്ടറിൽ വരുന്നതിനിടെ അമിത വേഗതയിൽ വന്ന ടിപ്പർ ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ടിപ്പർ ലോറി ഡ്രൈവർ ആനക്കര കുന്പിടി അടലാം കുന്നത്ത് വീട്ടിൽ നൗഷാദിനെ (42)തിരെയാണ് ഒറ്റപ്പാലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.