ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്: കെസിവൈഎം
1281743
Tuesday, March 28, 2023 12:38 AM IST
ഒറ്റപ്പാലം: യാതൊരു പ്രതിഫലേച്ഛയും കൂടാതെ പാവങ്ങളെ ശുശ്രൂഷിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന ക്രൈസ്തവ സന്യാസിനിമാരെ കരിവാരി തേക്കലല്ല ആവിഷ്കാര സ്വാതന്ത്ര്യമെന്ന് കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ഒറ്റപ്പാലം ഫൊറോനാ സമിതി ചൂണ്ടിക്കാട്ടി.
കക്കുകളി നാടകത്തിൽ പ്രതിഷേധിച്ച് ഒറ്റപ്പാലം ഫൊറോന കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ സെന്റ് ജോസഫ് ഫൊറോന ദേവാലയ അങ്കണത്തിൽ അവസാനിച്ചു. തുടർന്ന് യോഗം ചേർന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്ന കക്കുകളി നാടകം നിരോധിക്കണമെന്നും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഫൊറോന ഡയറക്ടർ ഫാ. അൽജോ കുറ്റിക്കാടൻ പതാക ജാഥാ ക്യാപ്റ്റൻ വിമൽ തോമസിന് കൈമാറി.
ഫൊറോനാ വികാരി ഫാ. സണ്ണി വാഴേപറന്പിൽ യോഗം ഉദ്ഘാടനം ചെയ്തു.
ഇൻഫന്റ് ജീസസ് ചർച്ച് വികാരി ഫാ. ജോജോ, കാർമൽ സ്കൂൾ ഡയറക്ടർ ഫാ. ജോസ് പോൾ സിഎംഐ, കെസിവൈഎം രൂപത സെക്രട്ടറി വിപിൻ കുര്യൻ, ആനിമേറ്റർ സിസ്റ്റർ ജോ മരിയ തുടങ്ങിയവർ പ്രസംഗിച്ചു.