സൗ​ദി​യി​ൽ ഇ​ന്ധ​ന ടാ​ങ്ക​റി​ന് തീ​പി​ടി​ച്ച് മ​ല​യാ​ളി ഡ്രൈ​വ​ർ മ​രി​ച്ചു
Monday, March 27, 2023 11:26 PM IST
പാലക്കാട്: സൗദിയിലെ ജു​ബൈ​ലിൽ പെ​ട്രോ​ളു​മാ​യി പോ​യ ടാ​ങ്ക​റി​ന് തീ​പി​ടി​ച്ച് പാ​ല​ക്കാ​ട് ക​ല്ലേ​കു​ള​ങ്ങ​ര സ്വ​ദേ​ശി വി​നോ​ദ് വി​ഹാ​റി​ൽ അ​നി​ൽ​കു​മാ​ർ ദേ​വ​ൻ നാ​യ​ർ (56) മ​രി​ച്ചു. പാ​ല​ക്കാ​ട് ക​ല്ലേ​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​ണ്.

ഞാ​യ​റാ​ഴ്ച ജു​ബൈ​ൽ അ​ബു​ഹ​ദ്രി​യ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ന്ധ​ന​വു​മാ​യി പോ​ക​വെ​യാ​ണ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന് സാ​ര​മാ​യ പൊ​ള്ള​ലേ​ൽക്കു​ക​യും അ​പ​ക​ട സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ടാ​ങ്ക​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​രു​ന്നു. 14 വ​ർ​ഷ​മാ​യി അ​നി​ൽ​കു​മാ​ർ സൗ​ദി​യി​ൽ ജോ​ലി​യി​ലു​ണ്ട്. മൃ​ത​ദേ​ഹം ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ൽ​കൊ​ണ്ടു​വരുമെന്ന് ബന്ധുക്കൾ അറിയിച്ചു.