ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ ര​ണ്ടു സ്ത്രീ​ക​ളെ ഹാ​ജ​രാ​ക്കി
Saturday, March 25, 2023 12:49 AM IST
പാ​ല​ക്കാ​ട്: കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി ഭി​ക്ഷാ​ട​നം ന​ട​ത്തി​യ ര​ണ്ടു സ്ത്രീ​ക​ളെ ശ​ര​ണ​ബാ​ല്യം റെ​സ്ക്യൂ ടീം ​പാ​ല​ക്കാ​ട് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​ന്പാ​കെ ഹാ​ജ​രാ​ക്കി.
ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ്, ശ​ര​ണ​ബാ​ല്യം ടീം, ​പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ്, പി​ങ്ക് പോ​ലീ​സ് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണ​നൂ​ർ ഹൈ​വേ പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാലഭി​ക്ഷാ​ട​നം ന​ട​ത്തി​യ സം​ഘ​ത്തെ ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല​യി​ലെ പാ​ത​യോ​ര​ങ്ങ​ൾ, ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൈ​ക്കു​ഞ്ഞു​ങ്ങ​ളെ എ​ടു​ത്തു​കൊ​ണ്ടു​ള്ള ഭി​ക്ഷാ​ട​നം, തെ​രു​വ് വി​പ​ണ​നം എ​ന്നി​വ വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
രാ​ജ​സ്ഥാ​നി​ലെ ബാ​ര​ൻ ജി​ല്ല​ക്കാ​രാ​യ സം​ഘം ജി​ല്ല​യി​ൽ ത​ന്പ​ടി​ച്ച് വി​വി​ധ സാ​ധ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യും ഭി​ക്ഷാ​ട​ന​വും ന​ട​ത്തി​യ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്ന് നി​യ​മ​ലം​ഘ​ന​ങ്ങ​ളെ കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കി​യി​രു​ന്നു. ഭി​ക്ഷാ​ട​നം ന​ട​ത്തി​യ കു​ട്ടി​ക​ളെ​യും അ​മ്മ​മാ​രെ​യും സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു. നി​ല​വി​ൽ ദേ​ശീ​യ​പാ​ത കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ബാ​ല​നീ​തി നി​യ​മം സെ​ക്ഷ​ൻ 75, 76 എ​ന്നി​വ പ്ര​കാ​രം ബാ​ല ഭി​ക്ഷാ​ട​നം ശി​ക്ഷാ​ർ​ഹ​മാ​ണ്.
കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലോ (0491 2531098) ചൈ​ൽ​ഡ് ലൈ​നി​ലോ (1098) പോ​ലീ​സി​ലോ (102) അ​റി​യി​ക്ക​ണം.