വായ മൂടിക്കെട്ടി പ്രതിഷേധം
1280724
Saturday, March 25, 2023 12:48 AM IST
വണ്ടിത്താവളം: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പട്ടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിത്താവളം ടൗണിൽ വായമൂടിക്കെട്ടി പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം. സുനിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.ഹരിദാസ്, സതീഷ് ചോഴിയക്കാട്, ഇ.സി. മുരളീധരൻ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എൻ.സി. സനാതനൻ, എം. മനോജ്, വി. ധനേഷ്, കൃഷ്ണദാസ് കടുചിറ, ചെന്തമരാക്ഷൻ കേയോട്, സി.എസ് സുധീഷ്, എസ്. സഞ്ജയ്, ജി. ബബി, അഖിൽ. സി. നാഗരാജ് അണക്കാട്, എം. മണികണ്ഠൻ, എസ്. തുളസിരാജ് എന്നിവർ നേതൃത്വം നൽകി.
വനിത വായനോത്സവം ഇന്ന്
പാലക്കാട്: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ജില്ലയിലെ വിവിധ താലൂക്കുകളിൽ വനിത വായനോത്സവം സംഘടിപ്പിക്കും. മണ്ണാർക്കാട് എഎൽപി സ്കൂളിൽ ജില്ലാ സെക്രട്ടറി പി.എൻ. മോഹനൻ, ചിറ്റൂർ കൊടുവായൂരിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടുമണി, പാലക്കാട് ഗവ. മോയൻ എൽപി സ്കൂളിൽ കെ. അജില, പട്ടാന്പി ഞാങ്ങാട്ടിരി എയുപി സ്കൂളിൽ കഥാകൃത്ത് എം.ബി. മിനി എന്നിവർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണദാസ്, സി.പി. ചിത്ര, സീന ശ്രീവത്സൻ, ബിന്ദു, ടി.കെ. മഞ്ജു, പി. ജിജേഷ്, സി.കെ. ജയശ്രീ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകും.