ബൈക്കിനുള്ളിൽ കയറിയ മൂർഖൻ പാന്പിനെ പിടികൂടി
1280426
Friday, March 24, 2023 12:33 AM IST
പട്ടാന്പി: ബൈക്കിനുള്ളിൽ കയറിയ മൂർഖൻ പാന്പിനെ പിടികൂടി. വിളയൂർ സ്നേഹപുരം ഞളിയത്തൊടി ഷംസുദ്ദീന്റെ ബൈക്കിനുള്ളിലാണ് പാന്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ പാന്പിനെ പുറത്തിറക്കാൻ മണിക്കൂറുകളോ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് വനം വകുപ്പിന്റെ ലൈസൻസുള്ള പാന്പുപിടുത്ത വിദഗ്ധൻ കൈപ്പുറം അബ്ബാസെത്തി വണ്ടിയുടെ സീറ്റുകൾ അഴിച്ചെടുത്ത് പാന്പിനെ പിടികൂടി.
ഒരു മീറ്റർ നീളമുള്ള മൂർഖൻ പാന്പായിരുന്നു. പാന്പുകൾ തണുപ്പ് തേടി ഇത്തരത്തിലുള്ള വാഹനങ്ങൾക്കുള്ളിൽ കയറി കൂടുന്നതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.