കാർഷിക മേഖലക്ക് ഉൗന്നൽ നല്കി കാരാകുറിശി ഗ്രാമപഞ്ചായത്ത് ബജറ്റ്
1279558
Tuesday, March 21, 2023 12:18 AM IST
മണ്ണാർക്കാട് : കാരാകുറിശ്ശി ഗ്രാമപഞ്ചായത്തിന്റെ 2023-24 സാന്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് പി.അബ്ദുൾനാസർ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പ്രേമലത അധ്യക്ഷയായി. ഭരണസമിതിയുടെ മൂന്നാമത്തെ ബജറ്റാണിത്. മുൻ ബാക്കി 38,74,453 രൂപയും വരവ് 22,77,16000 രൂപയും ഉൾപ്പെടെ ആകെ 23,15,90,453 രൂപ പ്രതീക്ഷിത വരവും 22,83,35,000 രൂപ പ്രതീക്ഷിത ചെലവും 32,55,453 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഭരണസമിതി അംഗീകരിച്ചത്.
കൃഷിയും അനുബന്ധ മേഖലകൾക്കുമായി 53,00,000 രൂപയും, മൃഗസംരക്ഷണ മേഖലയ്ക്ക് 32,00,000 രൂപയും ക്ഷീരമേഖലയ്ക്കുമായി 8,00,000 രൂപയും നീർത്തട സംരക്ഷണത്തിനായി 25,00,000 രൂപയും ചെറുകിട വ്യവസായവും സൂക്ഷ്മ സംരംഭങ്ങൾക്കുമായി രൂപയും വകയിരുത്തി ഉല്പാദനമേഖലയ്ക്കായി ഒട്ടാകെ 1,23,50,000 രൂപ വകയിരുത്തിയിട്ടുണ്ട്.
എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഭവനം ലഭ്യമാക്കുന്നതിനുള്ള പരിശ്രമത്തിന്റെ തുടർച്ചയ്ക്കും ബജറ്റിൽ പാർപ്പിട മേഖലയ്ക്കായി 1,00,00,000 രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയ്ക്കായി 22,00,000 രൂപയും വിദ്യാഭ്യാസമേഖലയ്ക്കായി 10,00,000 രൂപയും യുവജനക്ഷേമത്തിനുമായി 11,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്.