പാലക്കാട് : നിയമസഭയിൽ ആർഎംപി എംഎൽഎ കെ.കെ. രമയേയും പ്രതിപക്ഷ എംഎൽഎമാരെയും ഭരണപക്ഷ എംഎൽഎമാരും വാച്ച് ആൻഡ് വാർഡന്മാരും ചേർന്ന് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് റവല്യൂഷണറി മാർക്ക്സിസ്റ്റ് പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി ജയൻ മന്പ്രം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.രാജന്ദ്രൻനായർ, കെ.ശിവരാജേഷ്, പി.കലാധരൻ, വൈക്കം ശശിവർമ്മ സംസാരിച്ചു.