പി.എസ്. ശിവദാസിന് നാടിന്റെ ആദരം
1266228
Thursday, February 9, 2023 12:45 AM IST
ചിറ്റൂർ: സംസ്ഥാന സർക്കാർ 4000 കോടി രൂപ പൊതുജനത്തിനു അധിക ബാധ്യത ഉണ്ടാക്കിയതായി കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ചിറ്റൂർ കൊഴിഞ്ഞാന്പാറ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 35 വർഷം തുടർച്ചയായി പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്ത് സേവനം നടത്തി വരുന്ന പി.എസ്.ശിവദാസിനെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സദാനന്ദൻ സ്വാഗതം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, സ്വാഗത സംഘം ചെയർമാൻ പി. ബാലചന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, മുൻ എംഎൽഎ മാരായ കെ.എ. ചന്ദ്രൻ, കെ. അച്യുതൻ, നേതാക്കളായ കെ.സി. പ്രീത്, കെ.എസ്. തനികാചലം, കെ. രാജമാണിക്കം, കെ.ഗോപാലസ്വാമി, ആർ.ബാബു, എൻ.എസ്. ശില്പ എന്നിവർ പ്രസംഗിച്ചു.