പ്ലാ​ച്ചി​മ​ട നഷ്ടപരിഹാരം: മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു
Thursday, February 2, 2023 12:33 AM IST
പാ​ല​ക്കാ​ട്: കൊ​ക്ക​കോ​ള ക​ന്പ​നി പ്ലാ​ച്ചി​മ​ട​യി​ൽ ഉ​ണ്ടാ​ക്കി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ട്രൈ​ബ്യൂ​ണ​ൽ രൂ​പീ​ക​രി​ക്കു​ന്ന വി​ഷ​യം വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​വി​ധ വ​കു​പ്പ് ത​ല​വന്മാരു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കും. 16ന് ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് യോ​ഗം.
2011ൽ ​വി​എ​സ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സം​സ്ഥാ​ന നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ച പ്ലാ​ച്ചി​മ​ട ട്രൈ​ബ്യൂ​ണ​ൽ ബി​ൽ രാഷ്ട്രപതി ഒ​പ്പി​ടാ​തെ 2015ൽ ​മ​ട​ക്കി അ​യ​ച്ചി​രു​ന്നു. അടുത്തിടെ പ്ലാ​ച്ചി​മ​ട സ​ന്ദ​ർ​ശി​ച്ച ക​ർ​ഷ​ക നേ​താ​വ് രാ​കേ​ഷ് ടി​ക്ക​ായ​ത്ത് ട്രൈ​ബ്യൂ​ണ​ൽ രൂ​പീ​ക​ര​ണ ന​ട​പ​ടി ഉൗ​ർ​ജി​ത​മാ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂരി​ക്കും ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 16ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.