തിരുവിഴാംകുന്നിൽ ഹൈസ്ക്കൂൾ അനുവദിക്കണമെന്ന് കെഎസ്എസ്പിയു
1262361
Thursday, January 26, 2023 12:37 AM IST
കോട്ടോപ്പാടം: തിരുവിഴാംകുന്നിൽ ഹൈസ്ക്കൂൾ അനുവദിക്കണമെന്ന് കെഎസ്എസ്പിയു കോട്ടോപ്പാടം മേഖല സമ്മേളനം ആവശ്യപ്പെട്ടു. 31- ാം മേഖല സമ്മേളനം ഗ്രാമ പഞ്ചായത്ത് മെന്പർ ഫസീല സുഹൈൽ ഉദ്ഘാടനം ചെയ്തു.
കെഎസ്എസ്പിയു യൂണിറ്റ് പ്രസിഡന്റ് അസീസ് മാന്പറ്റ അധ്യക്ഷത വഹിച്ചു. യാത്രാ ദുരിതം അനുഭവിക്കുന്ന തിരുവിഴാം കുന്നിലേക്ക് കഐസ്ആർടിസിയുടെ പുതിയ ബസ് അനുവദിക്കുക, സ്ഥിരമായി വന്യമൃഗങ്ങളുടെ ആക്രമങ്ങൾ നേരിടുന്ന കർഷകർക്കും കൃഷി നാശം വരുത്തുന്ന വിളകൾക്കും സംരക്ഷണം നൽകുക, സർക്കാർ പെൻഷൻ കാരുടേയും, കാർഷിക സർവ്വകലാശാല പെൻഷൻ കാരുടേയും പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും, ഡി എ കുടിശ്ശികയും ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി കെ. മോഹൻ ദാസ് സംഘടനാ റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി സി.കെ. ബുധരാജ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ. സ്വാമിനാഥൻ മാസ്റ്ററുടെ 50 ഓളം ഓയിൽ പെയിന്റിങ്ങുകളും , മരത്തിൽ തീർത്ത ശില്പ ങ്ങളുടെ പ്രദർശനവും നടന്നു. കെ. സ്വാമിനാഥൻ മാസ്റ്ററെ ബ്ലോക്ക് പ്രസിഡന്റ് പി .കെ.സി നായർ ആദരിച്ചു.
ബ്ലോക്ക് സെക്രട്ടറി മോഹൻദാസ്, ബ്ലോക്ക് കമ്മറ്റി മെന്പർമാരായ എം.ശിവദാസൻ, എ.ശിവദാസൻ, എസ്. ഗോപാലപിള്ള, പി. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അസീസ് മാന്പറ്റ (പ്രസിഡന്റ് ) സി.കെ. ബുധരാജ് (സെക്രട്ടറി) എ. ഹംസ മാസ്റ്റർ (ഖജാൻജി ).