ഗ്രാമീണ സഹവാസ സന്പർക്ക ക്യാന്പിന് തുടക്കമായി
1262055
Wednesday, January 25, 2023 12:43 AM IST
നെല്ലിയാന്പതി: നെല്ലിയാന്പതി മേഖലയിലെ ജനങ്ങളുടെ സാമൂഹ്യസാന്പത്തിക ആരോഗ്യ മേഖലകളെക്കുറിച്ച് പഠിക്കുന്നതിനും പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിനുമായി എരുമേലി എംഇഎസ് കോളേജ് സാമൂഹ്യ സേവന വിഭാഗത്തിന്റെയും നെ·ാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും, നെല്ലിയാന്പതി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആറ് ദിവസം നീണ്ടു നിൽക്കുന്ന ഗ്രാമീണ സഹവാസ സന്പർക്ക ക്യാന്പിന് തുടക്കമായി. ക്യാന്പിന്റെ ഉദ്ഘാടനം ആലത്തൂർ ഡിവൈഎസ്പി ആർ.അശോകൻ നിർവ്വഹിച്ചു.
സിഎൽഎസ്എൽ പ്രതിനിധി എം.വിവേഷ് അധ്യക്ഷനായി. ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റ് ചിഞ്ചുമോൾ ചാക്കോ മുഖ്യാതിഥിയായി. കെ.അനിത, അധ്യാപകരായ അൽഫാന അഷ്റഫ്, സൽമ അലി, അനൂപ് ജോസഫ് എന്നിവർ സംസാരിച്ചു.
ഗ്രാമീണ സന്പർക്കം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് വിമുക്ത നെല്ലിയാന്പതി കാന്പയിൻ, വനമേഖലയിൽ ചെറു തടയണകൾ നിർമ്മിക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, തെരുവുനാടകങ്ങൾ, ഗ്രാമീണ മേഖലയിൽ മെഡിക്കൽ ക്യാന്പുകൾ തുടങ്ങിയവയാണ് വരും ദിവസങ്ങളിൽ നടക്കുക.