നന്ദിയോട് പാതയിൽ അരികിടിഞ്ഞത് വാഹനയാത്രക്കാർക്ക് ഭീഷണിയായി
1261770
Tuesday, January 24, 2023 1:50 AM IST
ചിറ്റൂർ : നന്ദിയോട്-മൂപ്പൻച്ചള്ള റോഡിന്റെ അരികിടിഞ്ഞ് ഗർത്തമുണ്ടായിരിക്കുന്നത് വാഹനസഞ്ചാരത്തിന് അപകടഭീഷണി. രാത്രി സമയങ്ങളിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വീട്ട് വീഴുന്ന സംഭവങ്ങൾ ഇടയ്ക്കിടെ നടന്നുവരുന്നുണ്ട്.
രാത്രിസമയങ്ങളിൽ എതിർവശത്തു വലിയ വാഹനങ്ങൾ എത്തുന്പോൾ ഹെഡ് ലൈറ്റിന്റെ അമിത വെളിച്ചം കാരണം റോഡരികിലേക്ക് മാറ്റുന്ന ഇരുചക്ര വാഹനങ്ങളാണ് നിയത്രണം വിട്ട് മറിയുന്നത്.
ഈ സ്ഥലത്ത് കാൽ നടയാത്രക്കാർക്കും സഞ്ചാരം ദുരിതത്തിലായിരിക്കുകയാണ്. പത്തുവർഷം മുൻപാണ് കോടികൾ മുടക്കി റോഡ് നവീകരണം നടന്നിരിക്കുന്നത്. ഇതിനു ശേഷം അറ്റകുറ്റപ്പണികൾ നടത്താത്തതു കാരണം നെല്ലിമേട് മുതൽ മൂപ്പൻകുളം വരെയും റോഡിൽ വ്യാപകമായി ഗർത്തങ്ങളുണ്ടായിരിക്കുകയാണ്. മീനാക്ഷിപുരം കൊടുവായൂർ സംസ്ഥാന പ്രധാനപാതയെന്നതിനാൽ വാഹനസഞ്ചാരം കൂടുതലുള്ള പാതയിലാണ് അപകടം പതിയിരിക്കുന്നത്.