ചുവട് 2023 അയൽക്കൂട്ട സംഗമം! മണ്ണാർക്കാട് ബ്ലോക്ക്തല വിളംബര ജാഥ സംഘടിപ്പിച്ചു
1261769
Tuesday, January 24, 2023 1:50 AM IST
പാലക്കാട് : കുടുംബശ്രീ 25ാം വാർഷികത്തോടനുബന്ധിച്ച് ജനുവരി 26 ന് നടക്കുന്ന ചുവട് 2023 അയൽക്കൂട്ട സംഗമത്തിന് മുന്നോടിയായി മണ്ണാർക്കാട് ബ്ലോക്ക്തല വിളംബര ജാഥ സംഘടിപ്പിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഉദ്ഘാടനം ചെയ്തു.
കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി അധ്യക്ഷയായി. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഹദ് അരിയൂർ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ് തങ്കം മഞ്ചാടിക്കൽ, മണ്ണാർക്കാട് നഗരസഭ കുടുംബശ്രീ ചെയർപേഴ്സണ് റെജീന ഉൗർമിള,
തച്ചന്പാറ കുടുംബശ്രീ ചെയർപേഴ്സണ് സുനിത, കുമരംപുത്തൂർ സി.ഡി.എസ് അക്കൗണ്ടന്റ് ഷീജ വട്ടന്പലം, തെങ്കര സി.ഡി.എസ് ചെയർപേഴ്സണ് ബിന്ദു എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി 80 പേരെ ഉൾപ്പെടുത്തി മെഗാ തിരുവാതിര നടന്നു.