റസ്ലിംഗ് : എംഇഎസ് സ്കൂൾ ചാന്പ്യന്മാർ
1261766
Tuesday, January 24, 2023 1:47 AM IST
മണ്ണാർക്കാട് : കണ്ണൂർ മുണ്ടയാട് നടന്ന സംസ്ഥാനതല റസ്ലിംഗ് ചാന്പ്യൻഷിപ്പിൽ മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാന്പ്യന്മാരായി. അണ്ടർ 17 വിഭാഗത്തിൽ നിസാം (51 കിലോ) ബ്രോണ്‍സ്, മുഹമ്മദ് അദിനാൻ (60 കിലോ) ഗോൾഡ്, ടി.പി. ശ്രീജിത്ത് (92 കിലോ) സ്വര്‍ണം, പി.പി. അദ്നാൻ മുഹമ്മദ് (71 കിലോ) സിൽവർ, സി.മുഹമ്മദ് ജാസിം (80 കിലോ) സിൽവർ, വി.എസ്. ആഷ്ന (61 കിലോ) സിൽവർ, അണ്ടർ 19 വിഭാഗത്തിൽ കെ.അദ്നാൻ (62 കിലോ) സ്വർണവും പി.അസ്മിൽ (125 കിലോ) സിൽവറും നേടി. ജേതാക്കൾക്ക് സ്കൂളിൽ നല്കിയ സ്വീകരണ പരിപാടി സ്കൂൾ സെക്രട്ടറി കെ.പി. അക്ബർ ഉദ്ഘാടനം ചെയ്തു.