കഞ്ചാവ് വിതരണക്കാരെക്കുറിച്ച് പോലീസിനു വിവരംനൽകിയ യുവാവിനെ മർദിച്ചതായി പരാതി
1246189
Tuesday, December 6, 2022 12:28 AM IST
ഷൊർണൂർ: കഞ്ചാവ് ലഹരിമാഫിയയെക്കുറിച്ച് പോലീസിന് വിവരം നൽകിയവരെ മർദിച്ചതായി പരാതി. വാണിയംകുളം പട്ടത്തിയാർപടിയിലാണ് സംഭവം. വാണിയംകുളം ആലപ്പറന്പിൽ അയ്യപ്പദാസിനാണ് ലഹരിമാഫിയ സംഘത്തിന്റെ മർദനനേറ്റതായി പരാതിയുള്ളത്. പട്ടത്തിയാർപടിയിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുന്പോൾ മാരകായുധവുമായെത്തിയ സംഘം ഇരുന്പുവടികൊണ്ട് തലയിലുൾപ്പെടെ അടിച്ചുപരിക്കേൽപ്പിക്കയായിരുന്നെന്നാണ് പരാതി. തലയിൽ ഗുരുതരമായി പരിക്കേറ്റതിനാൽ അയ്യപ്പദാസ് ആശുപത്രിയിൽ ചികിത്സതേടി. അയ്യപ്പദാസിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാണിയംകുളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പന വർധിച്ചതായി പരാതിയുണ്ട്.