അ​നു​ഗ്ര​ഹ​ത്തി​ന് അ​വ​കാ​ശി​ക​ളാ​യി വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് നാം: ഫാ.​ മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ
Sunday, November 27, 2022 4:02 AM IST
കോ​യ​ന്പ​ത്തൂ​ർ : രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ ഏ​ഴാ​മ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ കോ​യ​ന്പ​ത്തൂ​ർ രാ​മ​നാ​ഥ​പു​രം തൃ​ച്ചി റോ​ഡി​ലു​ള്ള ആ​ൽ​വേ​ർ​ണി​യ സ്കൂ​ൾ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ല്ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ര​ണ്ടാം ദി​വ​സം സ​മ​ർ​പ്പി​ത​ർ​ക്ക് പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യും ജ​പ​മാ​ല​യും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന രൂ​പ​ത വി​കാ​രി ജ​ന​റാ​ൽ മോ​ണ്‍ ജോ​ർ​ജ് ന​രി​കു​ഴി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു. രൂ​പ​ത​യു​ടെ പ്രൊക്യുറേ​റ്റ​ർ ​ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട​ൻ ഗാ​ന്ധി​പു​രം ലൂ​ർ​ദ്ദ് ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് കാ​വു​ങ്ക​ൽ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും മാ​ന​ന്ത​വാ​ടി അ​നു​ഗ്ര​ഹ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ സി​എ​സ്ടി വചനസ ന്ദേശം നൽകി. ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം അ​വ​കാ​ശ​പ്പെ​ട്ട​വ​രാ​ണ് ന​മ്മ​ൾ. നീ ​മ​റ്റു​ള്ള​വ​രെ അ​നു​ഗ്ര​ഹി​ക്കു​ന്പോ​ൾ ഞാ​ൻ അ​വ​രെ അ​നു​ഗ്ര​ഹി​ക്കും. നി​ന്‍റെ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ ഫ​ലം നീ ​അ​നു​ഭ​വി​ക്കും. നി​ന്‍റെ പേ​ര് ഞാ​ൻ മ​ഹ​ത്വ​പ്പെ​ടു​ത്തും. നി​ന്‍റെ സ​ന്പ​ത്ത്, കു​ടും​ബം, ത​ല​മു​റ​ക​ൾ ഞാ​ൻ അ​നു​ഗ്ര​ഹി​ക്കും. നീ ​നാ​ടി​ന് ഒ​രു അ​നു​ഗ്ര​ഹ​മാ​യി തീ​രും എന്നീ ബൈബിൾ ആശയങ്ങൾ പങ്കു വച്ചു. അ​ബ്ര​ഹാം, ജോ​സ​ഫ്, ഇ​സാ​ക്ക് തു​ട​ങ്ങിയവരുടെ ബൈ​ബി​ൾ ച​രി​ത്ര​ങ്ങ​ളും ബൈ​ബി​ൾ വാ​ക്യ​ങ്ങ​ളും വ​ച്ച് ന​മ്മ​ൾ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ അ​വ​കാ​ശി​ക​ളാ​യി വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി വ​ച​ന​പ്ര​കോ​ഷ​ണ​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ന​ട​ത്തി. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ ഒന്പതിന് ജ​പ​മാ​ല​യും സ്തു​തി ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് 10 മ​ണി​ക്ക് വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ. മാ​ത്യു വ​യ​ലാമ​ണ്ണി​ൽ ന​യി​ക്കു​ന്ന​താ​ണ്. ഒ​രു മ​ണി​ക്ക് എ​ല്ലാ​വ​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഗാ​നശു​ശ്രൂ​ഷ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എന്നിവയെ തുടർന്ന് 2.30 ന് വി​ശു​ദ്ധ കു​ർ​ബാ​ന രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​താ​ണ്.

ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക വി​കാ​രി​യും ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ഫാ. ജോ​സ​ഫ് പു​ത്തൂ​ർ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തും. രു​പ​താ മെ​ത്രാൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് സ​മാ​പ​ന ആ​ശി​ർ​വാ​ദപ്രാ​ർ​ഥ​ന​യോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ക്കു​ന്ന​താ​ണ്.