ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു
Saturday, October 8, 2022 12:47 AM IST
പ​ത്തി​രി​പ്പാ​ല: കു​ണ്ട​ള​ശേ​രി​യി​ൽ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു. കു​ണ്ട​ള​ശേ​രി ച​ക്കാം​കു​ന്ന് വീ​ട്ടി​ൽ കു​ഞ്ഞാ​പ്പു​വി​ന്‍റെ മ​ക​ൻ സി.​കെ. ഹ​നീ​ഫ​യു​ടെ (68) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന്പി​യ​ർ റി​യോ ഇ​ല​ക്ട്രി​ക് സ്കൂ​ട്ടറാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​ക്കാ​ണ് സം​ഭ​വം. ചാ​ർ​ജ് ചെ​യ്ത് പ​ത്തു മി​നി​റ്റി​നു ശേ​ഷ​മാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഇ​തോ​ടെ വീ​ട്ടു​കാ​ർ പേ​ടി​ച്ച് വീ​ടി​നു പു​റ​ത്തി​റ​ങ്ങി. പി​ന്നെ​യും പൊ​ട്ടി​ത്തെ​റി തു​ട​ർ​ന്നു. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വീ​ടി​ന്‍റെ ജ​ന​ലും, ജ​ന​ലി​ന് അ​രി​കി​ലു​ള്ള ബെ​ഡും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്്ടം കണക്കാക്കുന്നു. 2021 ഓ​ഗ​സ്റ്റിലാ​ണ് ഹ​നീ​ഫ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ വാ​ങ്ങി​യ​ത്.

മ​ർ​ദിച്ചു

പ​ട്ടാ​ന്പി: പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ യു​ടെ പി​എ യ്ക്ക് ​മ​ർ​ദ​നം. ഷു​ഹൈ​ബി​നാ​ണ് വ​ല്ല​പ്പു​ഴ​യി​ൽ വെ​ച്ച് മ​ർ​ദ​ന​മേ​റ്റ​ത്. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ മീ​ൻ​വ​ണ്ടി​യി​ൽ നി​ന്നും വെ​ള്ളം തെ​റി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മ​ർ​ദ​നം. പ​രി​ക്കേ​റ്റ ഷു​ഹൈബിനെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.