മന്ത്രിക്ക് നിവേദനം നല്കി
1227105
Monday, October 3, 2022 12:22 AM IST
അഗളി : അട്ടപ്പാടിയിൽ റസിഡൻഷ്യൽ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻസിപി സംസ്ഥാന കമ്മിറ്റി അംഗം സി എ.സലോമി ടീച്ചർ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന് നിവേദനം നല്കി.
ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ട്രൈബൽ വിദ്യാർത്ഥികൾ കരിയർ ഗൈഡൻസിന്റെയും പ്ലേസ്മെന്റിന്റെയും അഭാവം നേരിടേണ്ടി വരുന്നുണ്ട്. അട്ടപ്പാടിയുടെ സാമൂഹിക അവസ്ഥ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഒരു റസിഡൻഷ്യൽ സർവീസ് അക്കാദമി ആരംഭിക്കണമെന്നാണ് ആവശ്യം.