കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം ഇന്ന്
1226190
Friday, September 30, 2022 12:34 AM IST
അഗളി : രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും.
കോളജിന്റെ ഭൗതിക സാഹചര്യവും ഗുണ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി അട്ടപ്പാടി അക്കാദമിക് ബ്ലോക്ക് രണ്ട് ഹോസ്റ്റൽ കെട്ടിടങ്ങൾ, പ്രിൻസിപ്പൽ ക്വാർട്ടേഴ്സ്,കാന്റീൻ എന്നിവയുടെ നിർമാണമാണ് പൂർത്തീകരിച്ചിട്ടുള്ളത്.
കോളജ് അങ്കണത്തിൽ ചേരുന്ന യോഗത്തിൽ എൻ.ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷത വഹിക്കും. വി.കെ. ശ്രീകണ്ഠൻ എംപി , ജില്ലാ കളക്ടർ മൃണ് മയി ജോഷി ശശാങ്ക് അതിഥികളായിരിക്കും. മരുതി മുരുകൻ, അംബിക ലക്ഷ്മണൻ, ജ്യോതി അനിൽകുമാർ, പി.രാമമൂർത്തി, കെ.കെ. മാത്യു, ജി.റിജുലാൽ എന്നിവർ പ്രസംഗിക്കും.
പി.സി. നീതു, എം.സി. ഗാന്ധി, അബ്ദുൾ നാസർ, കെ.എസ്. കാളിദാസ് തുടങ്ങിയവർ പങ്കെടുക്കും. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എം.ജി. പ്രസാദ് സ്വാഗതവും സ്വാഗതസംഘം കണ്‍വീനർ അമീൻദാസ് നന്ദിയും പറയും.