നവരാത്രി ആഘോഷവും ഫെസ്റ്റിവൽ സെയിൽസും
1225781
Thursday, September 29, 2022 12:25 AM IST
കോയന്പത്തൂർ : ശരവണാംപ്പട്ടി പ്രോസോണ്‍ മാളിൽ നവരാത്രി ആഘോഷവും ഫെസ്റ്റിവൽ സെയിൽസും ആരംഭിച്ചു. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ അഞ്ച് വരെ ഒന്‍പതു ദിവസമാണ് നവരാത്രി ആഘോഷം നടക്കുന്നത്.
നവരാത്രി കൊലു, ദാണ്ഡ്യ, കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രോസോണ്‍ മാളിൽ ഒരുക്കിയിട്ടുണ്ട് എന്ന് ചീഫ് മാനേജർ ബി.ബാബു, ബ്രിംഗ്സ്റ്റണ് നാഥൻ, മാർക്കറ്റിംഗ് മേധാവികളായ മൂസമ്മിൽ, മുരളി അറിയിച്ചു.