"ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് ’പ​ദ്ധ​തി​ക്കൊ​രു​ങ്ങി ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Saturday, September 24, 2022 12:27 AM IST
ആ​ല​ത്തൂ​ർ: "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ർ​ഡു​ക​ളി​ലാ​യി 1000 കു​ടും​ബ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കു​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി.
ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2022-23 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ സ​മ​ഗ്ര പ​ച്ച​ക്ക​റി കൃ​ഷി​വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് വീ​ട്ടു​വ​ള​പ്പിൽ പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.
ഓ​രോ കു​ടും​ബ​ങ്ങ​ളി​ലും കൃ​ഷി​യി​റ​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ, തൈ​ക​ൾ, ജൈ​വ​ള​ങ്ങ​ൾ, ജൈ​വ​കീ​ട​നാ​ശി​നി​ക​ൾ കൃ​ഷി​ഭ​വ​നി​ലൂ​ടെ ന​ല്കു​ക​യും വാ​ർ​ഡ് ത​ല​ത്തി​ൽ 10 ക​ർ​ഷ​ക​ർ അ​ട​ങ്ങി​യ ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും ഗ്രൂ​പ്പു​ക​ളി​ൽ ജൈ​വ​കൃ​ഷി, മൂ​ല്യ വ​ർ​ധ​ന​കൃ​ഷി, മൂ​ല്യ​വ​ർ​ധ​ന സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ ആ​രം​ഭി​ക്കും.