കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിനു മതിലകത്തു തിരിതെളിഞ്ഞു
1478813
Wednesday, November 13, 2024 7:10 AM IST
മതിലകം: കൊടുങ്ങല്ലൂർ ഉപജില്ല കലോത്സവത്തിനു തിരിതെളിഞ്ഞു. മതിലകം സെന്റ് ജോസഫ്സ് സ്കൂളിലെ പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എംപി കലോത്സവം ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു. സംവിധായകൻ കമൽ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സിനിമാ സ്പെഷൽ ജൂറി അവാർഡ് ജേതാവ് സി.ജി. പ്രദീപ് മുഖ്യാതിഥിയായി. കൊടുങ്ങല്ലൂർ എഇഒ പി. മൊയ് തീൻകുട്ടി പതാക ഉയർത്തി.
ഫാ. ഷൈജൻ കളത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ സമ്മാനദാനം നിർവഹിച്ചു.
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. രാജു, എച്ച്എം ഫോറം കൺവീനർ പി.എ. നൗഷാദ്, മതിലകം ബിപിസി എ.പി. സിജിമോൾ, പിടിഎ പ്രസിഡന്റ് സി.എം. ജുഗ്നു, സംഘാടക സമിതി ജനറൽ കൺവീനർ വി.കെ. മുജീബ് റഹ്മാൻ, റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.എസ്. ഷിഹാബുദ്ദീൻ തുടങ്ങിവയവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ ഉപജില്ലയിലെ 76 വിദ്യാലയങ്ങളിൽനിന്ന് 3676 പ്രതിഭകളാണ് 295 ഇനങ്ങളിലായി കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. മതിലകം സെന്റ് ജോസഫ്സ് സ്കൂളിനു പുറമെ സെന്റ് മേരീസ് എൽപി സ്കൂൾ, ഒഎൽഎഫ് ഹൈസ്കൂൾ, സാൻജോ ഓഡിറ്റോറിയം, പാരമൗണ്ട് ഓഡിറ്റോറിയം, മദ്രസ ഹാൾ തുടങ്ങിയ 12 വേദികളിലായാണു കലോത്സവം അരങ്ങേറുന്നത്.