കെട്ടിടവാടകയിന്മേൽ ചുമത്തിയിട്ടുള്ള 18 ശതമാനം ജിഎസ്ടി പിൻവലിക്കണം: ടി.എൻ. പ്രതാപൻ
1478801
Wednesday, November 13, 2024 7:09 AM IST
തൃശൂർ: വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും മറ്റും പ്രതിമാസവാടകത്തുകയുടെ 18 ശതമാനം ജിഎസ്ടി കൂടി അടയ്ക്കണമെന്ന നിയമവ്യവസ്ഥ പിൻവലിക്കണമെന്ന് മുൻ എംപി ടി.എൻ. പ്രതാപൻ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. നിത്യോപയോഗസാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റവും പാചകവാതകത്തിന്റെ വിലവർധനവും വ്യാപാരമാന്ദ്യവും നിമിത്തം പ്രതിസന്ധിയിലായ ഹോട്ടലുടമകളെയും മറ്റു സ്ഥാപന ഉടമകളെയും സംരക്ഷിക്കുന്നതിനായി സംസ്ഥാന ധനമന്ത്രിതന്നെ ഇക്കാര്യം ജിഎസ്ടി കൗണ്‍സിലിലും കേന്ദ്ര സർക്കാർ മുന്‍പാകെയും ഉന്നയിക്കുന്നതിന് മുൻകൈ എടുക്കണമെന്നും ജിഎസ്ടി വരുമാനത്തിൽനിന്നും സംസ്ഥാന സർക്കാരിനു ലഭിക്കുന്ന ഒൻപതു ശതമാനം നികുതിവരുമാനം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത ജിഎസ്ടി ഓഫീസ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതാപൻ. ശക്തൻ നഗറിലുള്ള കേന്ദ്ര ജിഎസ്ടി ഓഫീസിനു മുൻപിൽ നടത്തിയ സമരത്തിൽ െകച്ച്ആർഎ ജില്ല പ്രസിഡന്റ് അന്പാടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സംസ്ഥാന ഉപദേശകസമിതി അംഗം ജി.കെ. പ്രകാശ്, ജില്ല സെക്രട്ടറി വി.ആർ. സുകുമാർ, ജില്ലാ ട്രഷറർ സുന്ദരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.