മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്കു സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​തു പു​തി​യ ത​ല​മു​റ​യു​ടെ ക​ട​മ: എം​എ​ൽ​എ
Sunday, June 16, 2024 7:28 AM IST
ചാ​ല​ക്കു​ടി: നാ​ള​ത്തെ ത​ല​മു​റ​യു​ടെ വ​ഴി​കാ​ട്ടി​ക​ളാ​യ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് ഈ ​ത​ല​മു​റ​യു​ടെ പ്ര​ധാ​ന ക​ട​മ​യാ​ണെ​ന്ന് സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽഎ. ​

മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് നേ​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ​യു​ള്ള ബോ​ധ​വ​ൽ​ക്ക​രണ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യും ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ന്‍റെ മാ​നി​സി​കാ​രോ​ഗ്യ പ്രോ​ജ​ക്ടും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എംഎ​ൽഎ. ​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.