സാ​മൂ​ഹ്യ ആ​ഘാ​ത പ​ഠ​നറി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു
Sunday, June 23, 2024 6:47 AM IST
മു​ണ്ടൂ​ർ: തൃ​ശൂ​ർ - കു​റ്റി​പ്പു​റം -സം​സ്ഥാ​ന പാ​ത​യി​ൽ മു​ണ്ടൂ​ർ മു​ത​ൽ പു​റ്റേ​ക്ക​ര വ​രെ​യു​ള്ള 1.88 കി​ലോ​മീ​റ്റ​റി​ൽ ഉ​ള്ള റോ​ഡ് നാ​ലു​വ​രി​പ്പാ​ത​യാ​യി ന​വീ​ക​രി​ക്കു​ം. പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്‌​ഗി​രി ഔ​ട്ട്റീ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ ക​ര​ടുപ​ഠ​ന റി​പ്പോ​ർ​ട്ട് തയാ​റാ​ക്കി പൊ​തു​ജ​ന​സ​മ​ക്ഷം ഇ​ന്ന​ലെ മു​ണ്ടൂ​ർ അ​നു​ഗ്ര​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​ബ്ലി​ക് ഹി​യറിംഗിൽ അ​വ​ത​രി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വ​ട​ക്കാ​ഞ്ചേ​രി എം​എ​ൽഎ ​സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി നി​ർവ​ഹി​ച്ചു. ച​ട​ങ്ങി​ൽ കൈ​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​കെ.​ ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ബ്ലി​ക്ക് ഹി​യ​റി​ംഗി​ൽ 200 ഓ​ളം പൊ​തു​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​യി​ൽ 25-ാം ഓ​ളം ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി ന​ൽ​കി.