പാ​ല​പ്പെ​ട്ടി ബീ​ച്ചി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു
Friday, June 21, 2024 11:15 PM IST
ക​യ്പ​മം​ഗ​ലം: ക​ഴി​മ്പ്രം പാ​ല​പ്പെ​ട്ടി ബീ​ച്ചി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു. മൃ​ത​ദേ​ഹം ആ​രു​ടെ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് ഏ​ക​ദേ​ശം 50 വ​യ​സ് തോ​ന്നി​ക്കു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ട​പ്പു​റ​ത്ത് അ​ടി​ഞ്ഞ​ത്.

നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. നീ​ല ടീ ​ഷ​ർ​ട്ടാ​ണ് ധ​രി​ച്ചി​ട്ടു​ള്ള​ത്. 11 മ​ണി​യോ​ടെ ഈ ​സ്ത്രീ​യെ പ​രി​സ​ര​ത്ത് ക​ണ്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ല​പ്പാ​ട് പോ​ലീ​സും അ​ഴീ​ക്കോ​ട് കോ​സ്റ്റ​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.