ബ​സി​ൽ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ റി​മാ​ൻ​ഡ്ചെ​യ്തു
Sunday, June 23, 2024 6:47 AM IST
വട​ക്കാ​ഞ്ചേ​രി:​ ബസി​നു​ള്ളി​ൽ മാ​ല​മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച യു​വ​തി​യെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സില്‌ ഏ​ൽ​പ്പി​ച്ചു. പ​ട്ടാ​മ്പി - തൃശൂ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന വി​ഘ്നേ​ശ്വ​ര​ൻ എ​ന്ന സ്വ​കാ​ര്യ ബസി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​ട്ടാ​മ്പി​യി​ൽനി​ന്നു തൃ​ശൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട ബ​സി​ലാ​ണ് ഒ​ന്നാംക​ല്ല് സ്റ്റോ​പ്പി​ൽനി​ന്നു ക​യ​റി​യ യു​വ​തി യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ രാ​ജ​പാ​ള​യം ഗാ​യ​ത്രി​(38)യെ ബസി​ലെ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പാ​ല​ക്കാ​ട് തി​രു​മേ​റ്റ​ക്കോ​ട് എ​ഴി​മ​ങ്ങാ​ട് അ​മ്പ​ല​പ്പാ​ട്ട് പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​മ്മി​ണി​യു​ടെ മാ​ല​യാ​ണ് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

യു​വ​തി മാ​ല മോ​ഷ​ണം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽപെ​ട്ട മ​റ്റൊ​രു യാ​ത്ര​ക്കാ​രി വി​വ​രം ക​ണ്ട​ക്ട​റെ​യും ഡ്രൈ​വ​റെ​യും അ​റി​യി​ക്കു​ക​യും ഡ്രൈ​വ​ർ വേ​ണു വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കുകയായിരുന്നു.

വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ​വി​.കെ. ഹു​സൈ​നാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെടു​ത്ത യു​വ​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.