കൊരട്ടി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും പരീക്ഷകളിൽ നൂറുമേനി വിജയം കൊയ്ത പഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആദരിച്ച് കൊരട്ടി ഗ്രാമപഞ്ചായത്ത്.
നീറ്റ് അഖിലേന്ത്യാ മെഡിക്കൽ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവദർശൻ ആർ. മേനോൻ, കനാലിൽ ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിച്ച ആൽഡ്രിൻ ആന്റോ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ജില്ല ഇന്റലിജൻസ് സൂപ്രണ്ട് ഓഫ് പോലീസ് പി. വാഹിദ് സമാദരണ സദസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് മുഹമ്മദ് നദിമുദിൻ സമ്മാനദാനം നിർവഹിച്ചു.
ആർഎൽവി രാമകൃഷ്ണൻ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരംസമിതി അധ്യക്ഷൻമാരായ അഡ്വ. കെ.ആർ. സുമേഷ്, കുമാരി ബാലൻ, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പെരേപ്പാടൻ, പി.ജി. സത്യപാലൻ, ഷിമ സുധിൻ, റെയ്മോൾ ജോസ്, ബിജി സുരേഷ്, ജിസി പോൾ, വർഗീസ് പയ്യപ്പിള്ളി, ഗ്രേസി സ്കറിയ, പി.എസ്. സുമേഷ്, വർഗീസ് തച്ചുപറമ്പൻ, ജെയ്നി ജോഷി, ചാക്കപ്പൻ പോൾ പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് എം.ജെ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.