ഭ​ക്ത​ജ​ന​ത്തി​ര​ക്ക്: ജൂ​ലൈ ഒ​ന്നു​മുതൽ വി​ഐ​പി ദ​ർ​ശ​ന​ത്തി​നു നി​യ​ന്ത്ര​ണ​ം
Saturday, June 22, 2024 1:42 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ലെ ഭ​ക്ത​ജ​നത്തിര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ജൂ​ലൈ ഒ​ന്നു മു​ത​ൽ വിഐ​ പി - സ്പെ​ഷൽ ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ ആറുമു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടുവ​രെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ദേ​വ​സ്വം ഭ​ര​ണസ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​ന​മൊ​രു​ക്കാ​നാ​ണി​ത് പൊ ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സ് കൂ​ൾ അ​വ​ധി​ക്കാ​ല​ത്തും വി​ഐ​ പി - സ്പെ​ഷ​ൽ ദ​ർ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
ജൂ​ലൈ ഒ​ന്നു​മു​ത​ൽ ഉ​ദ​യാ​സ്ത​മ​ന പൂ​ജ​യു​ള്ള തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും പൊ​തു അ​വ​ധി ദി​ന​ങ്ങ​ളി​ലും രാ​വി​ലെ ആ​റു​മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ വി​ഐപി ​ദ​ർ​ശ​നം ഇ​ല്ല. ചോ​റൂ​ണ് വ​ഴി​പാ​ട് ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ​ക്കു​ള്ള സ് പെ​ഷ​ൽ ദ​ർ​ശ​ന​വും ശ്രീ​കോ​വി​ൽ നെ​യ്‌ വി​ള​ക്ക് വ​ഴി​പാ​ടു​കാ​ർ​ക്കു​ള്ള ദ​ർ​ശ​ന​ത്തി​നും നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.

പൊ​തു അ​വ​ധി ദി​ന​ങ്ങ​ളാ​യ ജൂ​ലൈ 13 മു​ത​ൽ 16 കൂ​ടി​യ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു ക്ഷേ​ത്രം ഉ​ച്ച​യ്ക്കു​ശേ​ഷം 3.30 ന് ​തു​റ​ക്കാ​നും ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു.

ഭ​ര​ണസ​മി​തി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഡോ. വി.​കെ. ​വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​മ്പൂ​തി​രി​പ്പാ​ട്, വി.​ജി. ര​വീ​ന്ദ്ര​ൻ, കെ.​പി. വി​ശ്വ​നാ​ഥ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി.വി​ന​യ​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.