എൻ.എം. സലിം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
1514985
Monday, February 17, 2025 3:54 AM IST
പെരുമ്പാവൂർ: എൻ.എം. സലിം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു. യുഡിഎഫിലെ ധാരണ പ്രകാരം എ.ടി. അജിത് കുമാർ രാജിവച്ചതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരി കോടനാട് ഡിഎഫ്ഒ കുറാ ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിഥുൻ, വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ബിഡിഒ എം.ഡി. രജി, ബേസിൽ പോൾ,
എ.ടി. അജിത് കുമാർ, മോളി തോമസ്, ഷോജാ റോയ്, ഡെയ്സി ജെയിംസ്, സി.ജെ. ബാബു, അംബിക മുരളീധരൻ, അനു അബീഷ്, ലതാഞ്ജലി മുരുകൻ തുടങ്ങിയവർ പ്രസംഗിച്ചു.