കോതമംഗലം എംഎ കോളജിന് പുരസ്കാരം
1514641
Sunday, February 16, 2025 4:11 AM IST
കോതമംഗലം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെഐആർഎഫ്) സംവിധാനത്തിൽ കേരളത്തിലെ മികച്ച കോളജുകളിൽ എട്ടാം സ്ഥാനം നേടിയ കോതമംഗലം മാർ അത്തനേഷ്യസ് കോളജ് പുരസ്കാരം ഏറ്റുവാങ്ങി.
എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ മന്ത്രി ആർ. ബിന്ദുവിൽനിന്ന് കോളജ് പ്രിൻസിപ്പൽ മഞ്ജു കുര്യൻ, ഐക്യുഎസി കോ-ഓർഡിനേറ്റർ മിന്നു ജെയിംസ് എന്നിവർ ചേർന്നാണ് പുരസ്കാരം സ്വീകരിച്ചത്.