ക്ഷയരോഗ ബോധവത്കരണം
1508258
Saturday, January 25, 2025 4:22 AM IST
ആലുവ: കാർമൽ കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ ക്ഷയരോഗ ബോധവത്കരണവും സ്ക്രീനിംഗ് ക്യാമ്പും നടത്തി. ആലുവ ജില്ലാ ആശുപത്രി ആർഎംഒ ഡോ. സൂര്യ അജിത്ത് ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോ. ഗോപിക പ്രേം, സ്റ്റേഷൻ മാസ്റ്റർ വിനോദ് മേനോൻ , ഹെൽത്ത് ഇൻസ്പെക്ടർ സൂര്യാ കൃഷ്ണ, വി.എസ്. സൂരജ് , ഡോ. ദീപ ജോർജ്, അതുൽ ടിന്റു ടോമി, ജെ.പി. ആരതി എന്നിവർ സംസാരിച്ചു.