നഴ്സുമാർ മാർച്ചും ധർണയും നടത്തി
1508242
Saturday, January 25, 2025 4:00 AM IST
കാക്കനാട് : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.
രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെയും ജീവനക്കാരുടെയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തുക തുടങ്ങി പന്ത്രണ്ടിന ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്.
സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എ.ജി. ഉദയകുമാർ ധർണ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ പ്രസിഡന്റ് എ.സി. ശ്രീനി അധ്യക്ഷനായി.