വാക്സിനേഷൻ ആരംഭിച്ചു
1507959
Friday, January 24, 2025 4:41 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ നടപ്പിലാക്കുന്ന തെരുവ് നായ്ക്കളുടെ പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാന് കെ.കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജയ പരമേശ്വരന്, സി.എ. ബെന്നി, യു.കെ. പീതാംബരന്, സീനിയർ വെറ്ററിനറി സർജന് ഡോ. ലൗലി കെ.സഖറിയ തുടങ്ങിയവർ പങ്കെടുത്തു.
തുടർദിവസങ്ങളില്‍ നഗരസഭയുടെ വിവിധ വാർഡുകളില്‍ നടത്തുന്ന പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിലൂടെ 2,000ല്‍ അധികം തെരുവ് നായ്ക്കള്‍ക്ക് കുത്തിവെയ്പ്പ് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും തൃപ്പൂണിത്തുറ വെറ്ററിനറി ഹോസ്പിറ്റലിനോട് ചേർന്നുള്ള എബിസി കേന്ദ്രം വൈകാതെ തന്നെ പ്രവർത്തനമാരംഭിക്കാന്‍ കഴിയുമെന്നും ചെയർപേഴ്സണ്‍ അറിയിച്ചു.