ചാവറ സാന്ത്വന സ്പര്‍ശം: ഭിന്നശേഷിക്കാരെ ആദരിച്ചു
1484186
Wednesday, December 4, 2024 3:56 AM IST
കൊച്ചി: ചാവറ സാന്ത്വന സ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഹോം ബേസ്ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിലെ ഗുണഭോക്താക്കളായ 40 ഭിന്നശേഷിക്കാരായ കുട്ടികളെ ആദരിച്ചു. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കൂനമ്മാവ് ചാവറ സ്പെഷല്‍ സ്കൂളില്‍ നടന്ന ചടങ്ങ് ഉമാ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ചാവറ സ്പെഷല്‍ സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെറിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ സിസ്റ്റര്‍ ജിതാ തോമസ്, കെസിഎം ഐടിഐ പ്രിന്‍സിപ്പൽ ഫാ. ജോബി കോഴിക്കോട്ട്, സെന്റ് ജോസഫ് ഫാത്തിമ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ ജയ മരിയ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. യേശുദാസ് പറപ്പിള്ളി, അഡ്വ. ഷാരോണ്‍ പനക്കല്‍, പഞ്ചായത്ത് അംഗങ്ങളായ ബിജു പഴമ്പിള്ളി, വി.എച്ച്. ജമാല്‍, ചാവറ സ്പെഷല്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.