തെരുവുനാടകവുമായി വിദ്യാർഥികൾ
1483951
Tuesday, December 3, 2024 3:38 AM IST
കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിന ബോധവത്കരണത്തിന്റെ ഭാഗമായി കോതമംഗലം നഗരസഭ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തെരുവുനാടകം അവതരിപ്പിച്ചു.
വിദ്യാർഥികൾ പൊതുജനങ്ങൾക്കായി റെഡ് റിബണ്‍ വിതരണം ചെയ്തു. എച്ച്ഐവി രോഗത്തെയും പരിഹാരമാർഗങ്ങളെയും കുറിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്തു. അസോസിയേഷൻ കോ-ഓർഡിനേറ്റർ അനീഷ് ജോർജ് നേതൃത്വം നൽകി. സോഷ്യൽ വർക്ക് വിഭാഗം മേധാവി ബിബി വി. മാത്യു, അധ്യാപകരായ ഹന്നാ ഇ. മോനച്ചൻ, ഫായിസ അഷറഫ്, കെ.എസ്. മഞ്ജു, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ എം.കെ. ശ്രീവിദ്യ, വി.എ. ഫഹല, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.