മന്ത്രിയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്
1467354
Friday, November 8, 2024 4:46 AM IST
കളമശേരി: കളമശേരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് മന്ത്രി പി.രാജീവിന്റെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച് നടത്തി.
ഇന്നലെ രാവിലെ11 ന് യുഡിഎഫിന്റെ നേതൃത്വത്തിൽ സൗത്ത് കളമശേരിയിൽ നിന്നാരംഭിച്ച മാർച്ച് മന്ത്രിയുടെ ഓഫീസിനു സമീപം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ധർണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ എ.കെ. ബഷീർ അധ്യക്ഷം വഹിച്ചു. മധുപുറക്കാട്, വി.കെ.ഷാനവാസ്, ലിസി ജോർജ്, ടി.എം. അബ്ബാസ്, പി.എം.എ. ലത്തീഫ്, പി.എം. ഫൈസൽ, എ.പി. ഇബ്രാഹിം, പി.എം. നജീബ്, ഷംസു തലക്കോട്ടിൽഎന്നിവർ സംസാരിച്ചു.