കൊ​ച്ചി: ജോ​ലി​ക്കു നി​ന്നി​രു​ന്ന വീ​ട്ടി​ല്‍​നി​ന്ന് എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ ഡ​യ​മ​ണ്ട് നെ​ക്‌​ലേ​സ് മോ​ഷ്ടി​ച്ച ഹോം ​ന​ഴ്‌​സ് അ​റ​സ്റ്റി​ല്‍. ആ​ല​പ്പു​ഴ അ​ര്‍​ത്തു​ങ്ക​ല്‍ സ്വ​ദേ​ശി മ​ഗ്ദ​ലി​ന്‍ സെ​ബാ​സ്റ്റ്യ(23) നെ​യാ​ണ് എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ബി. ഹ​രി​കൃ​ഷ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ സി. ​മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള​മ​ശേ​രി കെ​യ​ര്‍ മാ​ര്‍​ക്ക് എ​ന്ന ഏ​ജ​ന്‍​സി വ​ഴി ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് പ​ത്തി​നാ​ണ് ഇ​വ​ര്‍ എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ല്‍ കി​ട​പ്പു​രോ​ഗി​യാ​യ വൃ​ദ്ധ​യെ നോ​ക്കാ​നാ​യി എ​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍ സം​ഗീ​താ​ധ്യാ​പി​ക​യാ​യ മ​ക​ളാ​ണ് അ​മ്മ​യെ നോ​ക്കാ​നാ​യി ഹോം ​ന​ഴ്‌​സി​നെ ഏ​ര്‍​പ്പാ​ടാ​ക്കി​യ​ത്. സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നാ​ണ് മ​ക​ള്‍ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ത്. ഈ ​സ​മ​യം ബാ​ഗി​ല്‍ ഡ​യ​മ​ണ്ട് നെ​ക്‌​ലേ​സ് ഉ​ണ്ടാ​യി​രു​ന്നു.

ഹോം ​ന​ഴ്‌​സ് വീ​ട്ടി​ലെ​ത്തി കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് നെ​ക്‌​ലേ​സ് ന​ഷ്ട​മാ​യ വി​വ​രം അ​ധ്യാ​പി​ക അ​റി​ഞ്ഞ​ത്. ഹോം ​ന​ഴ്‌​സി​നോ​ട് ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ചെ​ങ്കി​ലും താ​ന്‍ എ​ടു​ത്തി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി കി​ട്ടി​യ​തോ​ടെ വീ​ണ്ടും ബം​ഗ​ളൂ​രു​വി​ലെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ഭ​ര​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഒ​ക്‌​ടോ​ബ​ര്‍ നാ​ലി​ന് മ​ഗ്ദ​ലി​ന്‍ ഈ ​വീ​ട്ടി​ലെ ജോ​ലി മ​തി​യാ​ക്കി പോ​യി​രു​ന്നു. ഇ​തോ​ടെ വീ​ട്ടു​കാ​ര്‍​ക്ക് സം​ശ​യം തോ​ന്നി​യ​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ള​മ​ക്ക​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

പോ​ലീ​സ് ഇ​വ​രെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത​തോ​ടെ മ​ഗ്ദ​ലി​ന് ഏ​റെ നേ​രം പി​ടി​ച്ചു നി​ല്‍​ക്കാ​നാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് താ​ന്‍ ഡ​യ​മ​ണ്ട് നെ​ക്‌​ലേ​സ് മോ​ഷ്ടി​ച്ചെ​ന്നും അ​തു ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ സ്വ​ര്‍​ണ​ക്ക​ട​യി​ല്‍ വി​റ്റ് പ​ത്ത് ഗ്രാ​മി​ന്‍റെ മാ​ല, 12 ഗ്രാ​മി​ന്‍റെ ര​ണ്ട് വ​ള, ഒ​രു പ​വ​ന്‍റെ പാ​ദ​സ​രം തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്നും പ്ര​തി സ​മ്മ​തി​ച്ചു.

ഈ ​ആ​ഭ​ര​ണ​ങ്ങ​ള്‍ പി​ന്നീ​ട് ചേ​ര്‍​ത്ത​ല​യി​ലെ സ്വ​ര്‍​ണ​ക്ക​ട​യി​ല്‍ വി​റ്റ് വാ​ങ്ങി​യ പ​ണ​ത്തി​ല്‍ കു​റ​ച്ച് ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കൈ​മാ​റി​യ​താ​യും പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.