‘പാലം അടച്ചിടൽ: മരട് നിവാസികളെ ടോളിൽനിന്ന് ഒഴിവാക്കണം’
1460899
Monday, October 14, 2024 4:13 AM IST
മരട്: കുണ്ടന്നൂർ തേവരപ്പാലം നിർമാണ പ്രവർത്തികൾക്കായി ഒരു മാസം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ട അടിയന്തര നടപടികൾ
സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ജില്ലാ കളക്ടർക്കും മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ കത്തയച്ചു.
പശ്ചിമകൊച്ചിയിലേക്ക് പോകുന്ന മരട് നിവാസികൾ കുമ്പളം ടോൾ പ്ലാസയിലൂടെ അരൂർ-ഇടക്കൊച്ചി വഴി സഞ്ചരിക്കേണ്ടി വരുമ്പോൾ ഭീമമായ തുക ടോൾ ആയി നൽകേണ്ടി വരും. ഇത് കണക്കിലെടുത്ത് മരട് നഗരസഭ നിവാസികളെ കുമ്പളം ടോളിൽ നിന്ന് ഒഴിവാക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.