എറണാകുളം പ്രസ് ക്ലബ് ജേതാക്കള്‍
1460886
Monday, October 14, 2024 4:07 AM IST
കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന് 60-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് സംഘടിപ്പിച്ച സെര്‍വോ മീഡിയ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം പ്രസ് ക്ലബ് ടീം ജേതാക്കളായി.
ഫാക്ട് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഐഒസി ടീമിനെ 83 റണ്‍സിന് തോൽപ്പിച്ചാണ് പ്രസ് ക്ലബ് കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പ്രസ് ക്ലബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 227 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഐഒസി ടീം 18.4 ഓവറില്‍ 144 റണ്‍സിന് ഓള്‍ഔട്ടായി. പ്രസ് ക്ലബ് ടീമിനായി 71 റണ്‍സെടുത്ത രഞ്ജു മത്തായിയാണ് മാന്‍ ഓഫ് ദി മാച്ച്.