ഓള് കേരള ഇന്റര്‍സ്കൂള്‍ ചെസ് ടൂര്‍ണമെന്റ്
1460369
Friday, October 11, 2024 3:22 AM IST
കൊച്ചി: കളമശേരി രാജഗിരി പബ്ലിക് സ്കൂളുമായി സഹകരിച്ച് നടത്തുന്ന റോട്ടറി ക്ലബ് കൊച്ചിന് റോയല്‍സിന്റെ വി.കെ. കൃഷ്ണകുമാര്‍ മെമ്മോറിയല്‍ ഓള് കേരള ഇന്റര്‍സ്കൂള്‍ ചെസ് ടൂര്‍ണമെന്റ് റോയല്‍ ഗാംബിറ്റ് സീസണ് -2 നവംബര്‍ രണ്ടിന് നടക്കും.
കളമശേരി രാജഗിരി പബ്ലിക് സ്കൂളില്‍ രാവിലെ 9.30 മുതലാണ് ടൂര്‍ണമെന്റ്. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 1500ഓളം വിദ്യാര്‍ഥികള്‍ മത്സരിക്കും. 60 കാഷ് പ്രൈസുകള്‍, 160 ട്രോഫികള്‍, 10 മികച്ച സ്കൂള്‍ ട്രോഫി എന്നിവ ഉള്‍പ്പെടെ സമ്മാനിക്കും.
രജിസ്ട്രേഷന് https://rccochinroyals.rotaryindia.org എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. ഫോൺ: 9847443514, rccochinroyals@ gmail.com.