ആസാം സ്വദേശിയുടേത് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
1460026
Wednesday, October 9, 2024 8:25 AM IST
മൂവാറ്റുപുഴ: മുടവൂർ തവളക്കവലയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആസാം സ്വദേശി ബാബുൾ ഹുസൈ(40)നെയാണ് ഇന്നലെ തവളക്കവല കൊച്ചുകുടിയിൽ തോമസ് പോളിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന്റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്ന ബാബുളിനെ തോമസിന്റെ സഹോദരൻ വർഗീസാണ് മരിച്ചനിലയിൽ കണ്ടത്. മരിച്ച ബാബുളിന്റെ ഭാര്യയും, ഭാര്യ സഹോദരിയും, കുട്ടിയുമാണ് ഇവിടെ താമസിച്ചിരുന്നത്. മൃതദേഹത്തിന് അഞ്ചു ദിവസത്തിനടുത്ത് പഴക്കമുണ്ട്. ആളെ തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ പുഴുവരിച്ച നിലയിലുമായിരുന്നു.
അസ്വാഭാവിക മരണത്തെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ബാബുളിന്റെ മരണത്തെ തുടർന്ന് ഭാര്യ അടക്കമുള്ള ബന്ധുക്കളെ കാണാനില്ലായിരുന്നു. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.